വിജയനും ശ്യാമളയും വീണ്ടും !

വിജയനും ശ്യാമളയും വീണ്ടും !

വിജയനും ശ്യാമളയും വീണ്ടും , Sangita, Sreenivasan, Thilakan, Innocent
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
വിജയനും ശ്യാമളയും വീണ്ടും

1998ൽ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച വിജയനും സംഗീത അവതരിപ്പിച്ച ശ്യാമള എന്ന വീട്ടമ്മയെയും മലയാളികൾ മറന്നിട്ടുണ്ടാവില്ല. മലയാളികളെ ഏറെ രസിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു അവ. സംഗീതയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ആ ചിത്രം നേടിക്കൊടുത്തു.ഇപ്പോഴിതാ വീണ്ടും ആ ജോഡികൾ ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ഷിബു ബാലൻ സ്വതന്ത്ര സംവിധായകനാവുന്ന ‘നഗരവീഥിതൻ നടുവിൽ ഞാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ശ്രീനിയും സംഗീതയും വീണ്ടും ഒരുമിക്കുന്നത്.

സാമൂഹ്യ ആക്ഷേപഹാസ്യമായി ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം മാലിന്യ നിർമാർജ്ജനമാണ്. ശ്രീനിവാസനാണ് സംഗീതയുടെ പേര് ഈ ചിത്രത്തിലേക്ക് നിർദ്ദേശിച്ചത്. വിവാഹശേഷം ദീർഘനാളായി സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് മാറി നിൽക്കുന്ന സംഗീത ആദ്യം ഇതിന് സമ്മതിച്ചില്ല. എന്നാൽ ഒടുവിൽ അവർ സമ്മതം മൂളുകയായിരുന്നെന്ന് ഷിബു പറഞ്ഞു.ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ തൃശൂരാണ്. ആകെ ഒരു പാട്ടാണ് സിനിമയിലുള്ളത്. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോനാണ് ആ ഗാനം രചിക്കുന്നത്.

Rate It

More Interesting Topic

Show Buttons
Hide Buttons
joy-mathew-hotnsourmoviechannel

Raktha Thabala: Joy Mathew’s Drama