S പെരുച്ചാഴിയുടെ രണ്ടാം ടീസര്‍ എത്തി | Mohnlal പെരുച്ചാഴിയുടെ രണ്ടാം ടീസര്‍ എത്തി | Mohnlal

പെരുച്ചാഴിയുടെ രണ്ടാം ടീസര്‍ എത്തി ! !

പെരുച്ചാഴിയുടെ രണ്ടാം ടീസര്‍ എത്തി ! !

Mohanlal, Mukesh, Ragini Nandwani, Vijay Babu
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
പെരുച്ചാഴിയുടെ രണ്ടാം ടീസര്‍ എത്തി

മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ വൈദ്യനാഥന്‍ ചിത്രം പെരുച്ചാഴിയുടെ രണ്ടാം ടീസര്‍ എത്തി. ജൂണ്‍ 21ന് പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകരണമാണ് ലഭിയ്ക്കുന്നത്. പെരുച്ചാഴിയുടെ ചിത്രീകരണം തുടങ്ങിയ ആദ്യനാളുകളില്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞുള്ള മോഹന്‍ലാലിന്റെ സ്‌റ്റൈലായിരുന്നു.  തരംഗമായിരുന്നതെങ്കില്‍ ഇപ്പോള്‍ പെരുച്ചാഴിയില്‍ മോഹന്‍ലാലിന്റെ കോട്ടണിഞ്ഞുള്ള സ്മാര്‍ട്ട് ലുക്കാണ് തരംഗമാകുന്നത്. പുത്തന്‍ ടീസറില്‍ മോഹന്‍ലാല്‍ ഈ ഗെറ്റപ്പിലാണ് എത്തുന്നത്. ഓണച്ചിത്രമായി എത്തുന്ന പെരുച്ചാഴിയില്‍ മുകേഷ്, വിജയ് ബാബു, ബാബു രാജ്, അജു വര്‍ഗ്ഗീസ്, രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവരെല്ലാം പ്രധാന വേഷത്തില്‍ എത്തുന്നു. ഹോളിവുഡ് താരം സീയാന്‍ ജെയിംസ് ഷട്ടനും പ്രധാന വേഷം ചെയ്യുന്നുണ്ട്. പുതിയ ടീസറില്‍ അമേരിക്കന്‍ പതാകയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും സീയാന്‍ ജെയിംസിനെയുമാണ് കാണാന്‍ കഴിയുക..

മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായി എത്തുന്ന ചിത്രം ഒരു സോഷ്യല്‍ സറ്റയറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഭാഗങ്ങള്‍ ചിത്രീകരിച്ച ചിത്രമെന്ന പേര് ഇപ്പോള്‍ പെരുച്ചാഴിയ്ക്ക് സ്വന്തമാണ്. ഒരുമാസത്തോളമാണ് അണിയറക്കാര്‍ അമേരിക്കയില്‍ ചിത്രീകരണത്തിനായി ചെലവിട്ടത്. അരുണ്‍ വൈദ്യനാഥന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത് അജയന്‍ വേണുഗോപാലാണ്.

പെരുച്ചാഴിയുടെ രണ്ടാം ടീസര്‍ എത്തി ! !
Rate It

More Interesting Topic

Show Buttons
Hide Buttons
The Villains enjoying conquering women,Jose Prakash,K. P. Ummer,G.K Pillai

The Villains enjoying conquering women