പ്രിയദര്‍ശന്റെ ആമയും മുയലും !

പ്രിയദര്‍ശന്റെ ആമയും മുയലും !

പ്രിയദര്‍ശന്റെ ആമയും മുയലും , Mohanlal, Mukesh, Ragini Nandwani, Vijay Babu
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
പ്രിയദര്‍ശന്റെ ആമയും മുയലും

സംവിധായകന്‍ പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രത്തിന് ആമയും മുയലും എന്ന് പേരിട്ടു. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്ുകന്നുണ്ട്. മുംബൈക്കാരിയായ പിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എംജി ശ്രീകുമാര്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ദിവാകറാണ്. സെതപ്റ്റംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക. ഒരു മാസംകൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനാണ് പ്രിയന്റെ പ്ലാന്‍. തമിഴ്‌നാട്ടിലെ കാരായ്ക്കുടിയാണ് പ്രധാന ലൊക്കേഷന്‍. ക്രിസ്മസ് ചിത്രമായിട്ടായിരിക്കും ആമയും മുയലും തിയേറ്ററുകളിലെത്തുക.രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നും ഒരുമാസത്തേയ്ക്ക് ബ്രേക്കെടുത്താണ് ഇന്നസെന്റ് ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. ഇപ്പോള്‍ സിബി മലയിലിന്റെ ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇതാദ്യമായിട്ടാണ് ജയസൂര്യ പ്രിയന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്.

പതിവായി മലയാളത്തില്‍ മോഹന്‍ലാലിനെ വച്ച് ചിത്രമൊരുക്കാറുള്ള പ്രിയന്‍ ഇത്തവണ നായകനെ മാറ്റുകയാണ്. മോഹന്‍ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം ഗീതാഞ്ജലിയായിരുന്നു. ഏറെ പ്രതീക്ഷകളുമായി എത്തിയ ചിത്രം പക്ഷേ നിരാശപ്പെടുത്തുകയായിരുന്നു. പ്രിയന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജയസൂര്യ.

Rate It

More Interesting Topic

Show Buttons
Hide Buttons
Bhagyalakshmi-hotnsourmoviechannel

Bhagya Lakshmi Opens Her Mind about Love and Romance