പൃഥ്വിരാജിന് ഇണങ്ങുന്ന നായികയാണ് റീനു അനില്‍ രാധാകൃഷ്ണന്‍

പൃഥ്വിരാജിന് ഇണങ്ങുന്ന നായികയാണ് റീനു അനില്‍ രാധാകൃഷ്ണന്‍

പൃഥ്വിരാജിന് ഇണങ്ങുന്ന നായികയാണ് റീനു അനില്‍ രാധാകൃഷ്ണന്‍ , Nakshathrakkannulla Rajakumaran Avanundoru Rajakumari, Vaasthavam , Vargam
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language


പൃഥ്വിരാജിന് ഇണങ്ങുന്ന നായികയാണ് റീനു അനില്‍ രാധാകൃഷ്ണന്‍


പൃഥ്വിരാജിന് ഇണങ്ങുന്ന നായികയാണ് റീനു അനില്‍ രാധാകൃഷ്ണന്‍

മമ്മൂട്ടിയെ പോലൊരു നടന്റെയൊപ്പം രണ്ട് സിനിമകളില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ടാണ് റീനു മാത്യൂസ് എന്ന നടിയെ മലയാളികള്‍ക്ക് പരിചയം. സാരിയൊക്കെ ധരിച്ച് പ്രത്യക്ഷപ്പെട്ടതോടെ വയസ്സില്‍ കൂടിയ പ്രായം മുഖത്ത് പ്രതിഫലിച്ചിരുന്നു.

‘സപ്തമശ്രീ തസ്‌കര’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി റീനു മാത്യു എത്തുന്നു എന്നറിഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ ഈ സംശയമുണ്ടായിരുന്നു.പൃഥ്വിയ്ക്ക് റീനു ചേരുമോ എന്ന്. പലരും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് അക്കാര്യം ചോദിക്കുകയും ചെയ്തു.

ആദ്യ ചിത്രമായ ‘നോര്‍ത്ത് 24 കാത’ത്തില്‍ ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും മികച്ച ജോഡികളായിരുന്നു. എന്നാല്‍ രണ്ടാമത്തെ ചിത്രത്തിലെ കോമ്പിനേഷന്‍ ചിലരില്‍ സന്ദേഹമുണ്ടാക്കി. പക്ഷെ പൃഥ്വിയ്ക്ക് ഏറ്റവും ഇണങ്ങുന്ന നായിക തന്നെയാണ് റീനു മാത്യു എന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നത്.

എന്റെ നോട്ടത്തില്‍ മലയാള സിനിമയില്‍ ഏറ്റവും ഫീച്ചേഴ്‌സുള്ള നടനാണ് പൃഥ്വിരാജ്. നല്ല ഉയരുവുമറ്റുമാണ് അദ്ദേഹത്തിന്. പൃഥ്വിരാജിനൊത്ത ഉയരമുള്ളതുകൊണ്ടാണ് റീനുവിനെ ഈ വേഷത്തിലേക്ക് പരിഗണിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.

സനുഷയാണ് ചിത്രത്തിലെ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ആസിഫ് അലി, നെടുമുടി വേണു, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

Rate It

More Interesting Topic

Show Buttons
Hide Buttons
nadirsha-kattappanayila-hrithik-roshan-movie-hotnsourmoviechannel

Nadhirshah , in touch with hits to hits