പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്നു !

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്നു !

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്നു , Nakshathrakkannulla Rajakumaran Avanundoru Rajakumari, Vaasthavam , Vargam
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്നു

‘റോബിന്‍ ഹുഡ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനും ബിജു മേനോന്‍ പ്രതിനായകനുമായിരുന്നു. 2009 ല്‍ ജോഷിയാണ് ഇരുവരെയും ഒന്നിപ്പിച്ച ഒരു ചിത്രമെടുത്തത്. അഞ്ച് വര്‍ഷത്തിന് ശേഷ ഈ കൂട്ടുകെട്ടിനെ വീണ്ടും ഒന്നിപ്പിച്ച് തിരക്കഥാകൃത്തായ സച്ചി ഒരു സിനിമയെടുക്കുന്നു. സച്ചിയുടെ ആദ്യത്തെ സംവിധായന സംരഭമാണ് ഈ ചിത്രം. സച്ചി ഒരു സിനിമ സംവിധാനം ചെയ്യുന്നെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ഇപ്പോഴാണ് വിഷയത്തില്‍ സ്ഥിരീകരണമായത്. സച്ചിയുടെ ചിത്രം രാജീവ് നായര്‍ നിര്‍മിക്കും. മുഖ്യവേഷത്തില്‍ പൃഥ്വിരാജ് എത്തും.

സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു പ്രണയചിത്രമായിരിക്കുമിതെന്നും ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തുല്യമായ വേഷമായിരിക്കും ബിജു മേനോനെന്നും രാജീവ് പറഞ്ഞു. മറ്റ് കഥാപാത്രങ്ങളെയും നായികയെയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ്, ലഖ്‌നൊ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. സച്ചി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതും. ‘ഓര്‍ഡിനറി’യ്ക്ക് ശേഷം രാജീവ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ വര്‍ഷം കഴിഞ്ഞിട്ടേ ചിത്രീകരണം ആരംഭിയ്ക്കുകയുള്ളു. പൃഥ്വിരാജ് ഇപ്പോള്‍ ‘എന്ന് നിന്റെ മൊയ്ദീന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചോക്ലേറ്റ്, റോബിന്‍ഹുഡ് എന്നീ പൃഥ്വിരാജ് ചിത്രങ്ങളില്‍ സേതുവിനൊപ്പം സച്ചി തിരക്കഥയെഴുതിയിട്ടുണ്ട്. റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സച്ചി സ്വതന്ത്രമായി തിരക്കഥയെഴുതിയത്.


Rate It

More Interesting Topic

Show Buttons
Hide Buttons
The new directors and their proven capacity over super hits-hotnsourmoviechannel,Nadirshah,R.S. Vimal,Dileesh Pothen,Sachi

The new directors and their proven capacity over super hits