മലയാളത്തില്‍ ഒരു പാട്ട്, ചെലവ് 80 ലക്ഷം ! !

മലയാളത്തില്‍ ഒരു പാട്ട്, ചെലവ് 80 ലക്ഷം ! !

മലയാളത്തില്‍ ഒരു പാട്ട്, ചെലവ് 80 ലക്ഷം , Kunchacko Bobanമലയാളത്തില്‍ ഒരു പാട്ട്, ചെലവ് 80 ലക്ഷംIndrajith Sukumaran, Vedhika, Nisha Aggarwal, Miya, Suraj Venjaramoodu, Joju George
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
മലയാളത്തില്‍ ഒരു പാട്ട്, ചെലവ് 80 ലക്ഷം

മലയാള സിനിമയുടെ നിര്‍മാണച്ചെലവ് കുത്തനെ കൂടുകയാണെന്നാണ് വാര്‍ത്തകള്‍. ഇങ്ങനെ പോയാല്‍ എങ്ങിനെ കൂടാതിരിക്കും. 80 ലക്ഷം രൂപയാണ് ഒരൊറ്റ പാട്ടിന് വേണ്ടി പൊടിപൊടിച്ചത്.

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘കസിന്‍സ്’ എന്ന ചിത്രത്തിലെ ഒരു പട്ടാണ് 80 ലക്ഷം രൂപ ചെലവാക്കി ഒരുക്കിയിരിക്കുന്നത്. വൈശാഖാണ് ചിത്രത്തിന്റെ സംവിധായകന്‍.

മൈസൂര്‍ പാലസില്‍ 80 മണിക്കൂര്‍ എടുത്താണ് ഗാനരംഗം ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, വേദിക തുടങ്ങിവരാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്. 600 ല്‍ അധികം കലാകാരന്മാരും ഗാനരംഗത്തെത്തുന്നു.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കി. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്രയും തുക ചെലവിട്ട് ഒരു പാട്ട് നിര്‍മിക്കുന്നത്.

തീര്‍ത്തും ഒരു മാസ് മസാല ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറയുന്നത്. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, തെലുങ്ക് നടന്‍ പ്രദീപ് റാവുത്തര്‍, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോര്‍ജ് എന്നിവരാണ് കസിന്‍സിലെ മറ്റുതാരങ്ങള്‍. ബാംഗഌര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ക്രിസ്മസിന് ചിത്രം തിയേറ്ററിലെത്തും.


മലയാളത്തില്‍ ഒരു പാട്ട്, ചെലവ് 80 ലക്ഷം ! !
Rate It

More Interesting Topic

Show Buttons
Hide Buttons
kamal , madhavikutty

The realistic life of poet who enjoyed life in her own way.. Director Kamal again with a biopic film about Madhavikkutty, the same Kamala Surayya.