ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന്?

ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന്?

ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന് , Kunchacko Boban, Biju Menon, Nisha Agarwal
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language


ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന്


ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന്?

ഈ ഓണത്തിന് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരു യാത്ര പോകുന്നുണ്ട്. ഒന്ന് ബംഗാള്‍ വരെ. പക്ഷെ കുഞ്ചാക്കോ ബോബനും ബിജു മേനോനും ആയിട്ടല്ല. ബാബുവും ബാബു റാമും ആയിട്ട്. കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘ഭയ്യ ഭയ്യ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബംഗാള്‍ യാത്രയെ കറിച്ച് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്.

ബംഗാളില്‍ ഒരു സാധനം ഏല്‍പ്പിക്കാനുണ്ട്. അതിനേ വേണ്ടിയാണ് യാത്ര. അതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്. ആ കഥയാണ് ഭയ്യ ഭയ്യ എന്ന ചിത്രത്തില്‍ പറയുന്നത്. ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്.

കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ആദ്യ ട്രെയിലര്‍. നിഷ അഗര്‍വാളും വിനുത ലാലുമാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഇന്നസെന്റ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമുട്, ഷെമ്മി തിലകന്‍, തെസ്‌നി ഖാന്‍, സുധീര്‍ കരമന, അംബിക മോഹന്‍, വിജയരാഘവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നാട്ടിലെ പണിസ്ഥലങ്ങളിലേക്ക് ബംഗാളില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നവരാണ് ബാബുവും ബാബു റാമും. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ക്ക് ബംഗാളിലേക്ക് യാത്രതിരിക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥ. കോട്ടയം, കല്‍ക്കത്ത, ഹൈദരബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംമ്പള്ളിയാണ്. ചിത്രം സ്‌പെറ്റംബര്‍ അഞ്ചിന് തിയേറ്ററിലെത്തും.

ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന്?
Rate It

More Interesting Topic

Show Buttons
Hide Buttons
akalathil smirdhi yadanja thaaragal, Jayan, Kalpana

The stars that left us and now in heavenly abode