ആരുടെ കൂടെ പോകണമെന്ന് മകള്‍ക്ക് തീരുമാനിക്കാം: മഞ്ജു വാര്യര്‍

ആരുടെ കൂടെ പോകണമെന്ന് മകള്‍ക്ക് തീരുമാനിക്കാം: മഞ്ജു വാര്യര്‍

ആരുടെ കൂടെ പോകണമെന്ന് മകള്‍ക്ക് തീരുമാനിക്കാം: മഞ്ജു വാര്യര്‍ , Sallapam, Ee Puzhayum Kadannu, Thooval Kottaram (1996), Kaliyattam, Krishnagudiyil Oru Pranayakalathu (1997), Daya, Summer in Bethlehem, Kanmadam (1998)
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
ആരുടെ കൂടെ പോകണമെന്ന് മകള്‍ക്ക് തീരുമാനിക്കാം: മഞ്ജു വാര്യര്‍

താര  ദമ്പതികളായ ദിലീപും മഞ്ജു വാര്യരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. എറണാകുളം കുടുംബകോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദിലീപിന്റെ സ്വത്തുകളൊ, ജീവനാംശമോ വേണ്ടെന്നും, മകളുടെ കാര്യത്തില്‍ അവള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും ഹര്‍ജിയില്‍ മഞ്ജുവാര്യര്‍ വ്യക്തമാക്കുന്നു. ഹര്‍ജി 2015 ജനുവരി 27ന് കോടതി വീണ്ടും പരിഗണിക്കും.സംയുക്ത വിവാഹ മോചന ഹര്‍ജി നല്‍കാനായി ദിലീപും മഞ്ജു വാര്യരും എറണാകുളം കുടുംബകോടതി ജഡ്ജി പി. മോഹന്‍ദാസിന്റെചേംബറില്‍ എത്തി. മാധ്യമ ശ്രദ്ധ ഒഴിവാക്കാന്‍ രഹസ്യമായാണ് ഇരുവരും കോടതിയില്‍ വന്നത്. ഇനി ഒരുമിച്ച് ജീവിക്കാനാവാത്ത വിധം തങ്ങള്‍ മാനസികമായി അകന്നു കഴിഞ്ഞുവെന്നാണ് ഹര്‍ജിയില്‍ ഇരുവരും പറയുന്നത്. അതുകൊണ്ട് വേഗത്തില്‍ വിവാഹമോചനം നല്‍കണം.  പ്രായപൂര്‍ത്തിയായിട്ടില്ല എങ്കിലും ആരുടെ കൂടെ ജീവിക്കണമെന്ന കാര്യത്തില്‍ മകള്‍ക്ക് തീരുമാനമെടുക്കാം.

വിവാഹമോചന ഹര്‍ജിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജഡ്ജി 15 മിനുട്ടോളം ഇരുവരോടും സംസാരിച്ചു. അനുരഞ്ജന സാധ്യതകള്‍ ആരാഞ്ഞു. പക്ഷെ ഇരുവരും പിന്മാറിയില്ല. സംയുക്ത ഹര്‍ജി സമര്‍പ്പിച്ചതോടെ കഴിഞ്ഞ ജൂണ്‍ 5ന് നല്‍കിയ വിവാഹ മോചന ഹര്‍ജി പിന്‍വലിക്കാന്‍ ദിലീപ് അപേക്ഷ നല്‍കി.സംയുക്ത ഹര്‍ജി അടുത്ത മാസം 16ന് കോടതി പരിഗണിക്കും. ഒരു മണിക്കൂര്‍ കോടതിയില്‍ ചിലവിട്ട ശേഷം 10 മണിയോടെ ഇരുവരും കോടതിയില്‍ നിന്ന് പുറത്തിറങ്ങി. കരഞ്ഞുകൊണ്ടാണ് ഇരുവരും ജഡ്ജിയുടെ ചേംബറില്‍നിന്നും മടങ്ങിയത്.

ആരുടെ കൂടെ പോകണമെന്ന് മകള്‍ക്ക് തീരുമാനിക്കാം: മഞ്ജു വാര്യര്‍
Rate It

More Interesting Topic

Show Buttons
Hide Buttons
mammootty-hotnsourmoviechannel

The Milestone Movies of megastar Mammootty and Characters